പാലക്കാട് കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ സത്രം കാവിനു സമീപം ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു
എഴക്കാട് മുണ്ടേക്കാറ്റ് അപ്പുകുട്ടന്റെ മകൻ ഹരിദാസൻ(43) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കന്നുകാലികളെ കയറ്റി പോയിരുന്ന ലോറി റോഡിന്റെ വശത്ത് നിർത്തി പോത്തുകളെ മറ്റൊരു വണ്ടിയിലേയ്ക്ക് കയറ്റുന്നതിനിടെ റോഡിന്റെ മറു ഭാഗത്തേയ്ക്ക് വിരണ്ടോടിയ പോത്ത് എതിരെ വന്ന ബൈക്ക് കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന ഇന്നോവ കാറിലും തട്ടി എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോൺക്രീറ്റ് പണിക്കാരനാണ് മരിച്ച ഹരിദാസൻ. ഭാര്യ: അനിത, മക്കൾ: റെജിൻ, അശ്വനി.
മൃതദേഹം പാലക്കാട് ജില്ലാ ആസ്പത്രി മോർച്ചറിയിൽ.