റോഡു മുറിച്ചുകടക്കവേ വാഹനം ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.



കണ്ണൂർ: കാനപ്പുറത്ത് ഉത്രാടനാളിൽ പരിപാടികൾക്കു പോകാനായി റോഡു മുറിച്ചുകടക്കവേ വാഹനം ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ഹരി, ലിഷ ദമ്പതികളുടെ മകള്‍ ദൃശ്യഹരി (11) ആണു മരിച്ചത്. മംഗലാപുരം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവേ ഇന്നു പുലർച്ചെ രണ്ടുമണിയോടെ മസ്തിഷ്ക മരണം സ്‌ഥിരീകരിക്കുകയായിരുന്നു. നെടുങ്ങോം സ്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം മൂന്നുമണിയോടെ കാനപ്പുറത്തെ വീട്ടിലെത്തിക്കും. അഞ്ചുമണിക്കു സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും.

..

Post a Comment

Previous Post Next Post