എട്ടുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ കോഴിക്കോട്: എലത്തൂരിൽ എട്ടിലേറെപ്പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് നിർദേശം നൽകി. പേവിഷബാധ സ്ഥിരീകരിച്ച നായ മറ്റ് നായ്ക്കളെ കടിച്ചിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതിനാൽ തെരുവുനായ ആക്രമണം നേരിട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post