ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു
0
കണ്ണൂർ കണ്ണപുരം - ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ. ഫഫാസ് (32) ആണ് മരിച്ചത്. കണ്ണപുരത്ത് ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പയ്യന്നൂരിലാണ് ട്രെയിനിനു സ്റ്റോപ്പ്.