മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് കൊടിഞ്ഞി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

 


വേങ്ങര : മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് കൊടിഞ്ഞി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. കൊടിഞ്ഞി കോറ്റത്ത് മുതിരക്കലായ മുഹാജിർ (30), ഭാര്യ ഷഹനാസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഷഹനാസ് മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. മുഹജിറിന ഡിസ്ചാർജ് ചെയ്തു. ഇന്നലെ വൈകീട്ട് 8 മണിയോടെയാണ് സംഭവം. മുഹാജിറും ഭാര്യയും കുട്ടിയും മിനി ഊട്ടിയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു വീട്ടുമുറ്റത്തെക്കാണ് വീണത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post