നിലമ്പൂർ പെരിന്തൽമണ്ണ റോഡിൽ പുളിക്കലോടി കമ്പനിപ്പടിയുടെ ഇടയിൽ ആണ് സംഭവം. വഴിക്കടവ് പൂവ്വത്തി പൊയിൽ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിൻ്റെ മകൻ ഷഹലുദ്ധീൻ (24) ആണ് മരിച്ചത്. പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലുള്ളത് വഴിക്കടവ് പൂവ്വത്തി പൊയിൽ കരുവാത്ത് ഹംസയുടെ മകൻ സാജർ (22)പുലച്ചെ 3 മണിയോടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ദ്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു രണ്ട് പേരേയും നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും സഹലുദ്ധീൻ്റെ ജീവൻ രക്ഷിക്കാനായില്ല.