തൃശ്ശൂർ വടക്കേക്കാട്: കവുങ്ങ് മുറിക്കുന്നതിനിടെ മറ്റൊരു കവുങ്ങ് കടപുഴകി ദേഹത്തേക്ക് വീണ് കുടുംബനാഥൻ മരിച്ചു. ഞമനേങ്ങാട് പുവ്വത്തൂര്‍ പ്രേമൻ (65) ആണ് മരിച്ചത്
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ചെറുവത്താനിയില്‍ വച്ചായിരുന്നു അപകടം.
ചെറുവത്താനി അയ്യപ്പൻകാവ് ക്ഷേത്രം റോഡില്‍ ശവക്കോട്ടക്കു സമീപം സ്വകാര്യവ്യക്തിയുടെ പറമ്ബില്‍ നിന്ന് കവുങ്ങ് മുറിക്കുന്നതിനിടെ കയര്‍ കെട്ടിയിരുന്ന മറ്റൊരു കവുങ്ങ് കടപുഴകി വീഴുകയായിരുന്നുവെന്ന് പറയുന്നു. ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ലീല. മക്കള്‍: പ്രമീള, പ്രജിത, പ്രഭിത, പ്രസിത. മരുക്കള്‍: പ്രദോഷ്, ഗിരീഷ്, ഷൈജു, അഭിലാഷ്.
