കൈവിരലിനു പകരം കാൽവിരൽ അത്യപൂർവ്വ ശസ്ത്രക്രിയ കോഴിക്കോട്ട് വൻ വിജയകരമായി നടത്തി

 


കോഴിക്കോട്: കാലിന്റെ വിരലെടുത്ത് കൈയിൽ വയ്ക്കുന്ന അത്യപൂർവ്വ ശസ്ത്രക്രിയ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ വിജയകരമായി നടന്നു. അപകടത്തിൽ നാലു കൈവിരലുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് 19കാരൻ അജ്മലിനെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് എത്തിച്ചത്. സർജിക്കൽ ടീമിന്റെ നേതൃത്വ ത്തിൽ ഇതിൽ മൂന്ന് വിരലുകളും യഥാവിധം പുനസ്ഥാപിക്കാൻ കഴിഞ്ഞുവെങ്കിലും ഒരു വിരൽ ട്രാൻസ്പ്ലാന്റേഷൻ നടപടിക്രമങ്ങളോട് വേണ്ടവിധത്തിൽ പ്രതികരിക്കാത്ത അവ സ്ഥയായിരുന്നു. മുറിഞ്ഞുപോയ വിരൽ എന്ന നിലയിൽ അതിനെ വിട്ടുകളയുന്നതിനു പകരം മെഡിക്കൽ ടീമും അജ്മലിന്റെ ബന്ധുക്കളുമായുള്ള കൂടിയാലോചനയിലാണ് അ ത്യപൂർവ്വമെങ്കിലും സാധ്യതയുള്ള കാൽവിരൽ -കൈവിരൽ മാറ്റ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനമായത്.


കൈവിരൽ നഷ്ടപ്പെടുന്ന സംഭവങ്ങളിൽ അതേയാളിൽ നിന്നു തന്നെ കാൽപാദത്തിന്റെ ഭംഗിക്ക് വലിയ കോട്ടം സംഭവിക്കാതെ തന്നെ ഏറ്റവും അനുയോജ്യമായ വിരലെടുത്ത് കൈയിൽ വയ്ക്കുകയാണ് ചെയ്യുക. കൈയിന്റെ പ്രവർത്തനക്ഷമത, കാഴ്ചയിലുള്ള ഭം ഗി, സ്പർശനക്ഷമത തുടങ്ങിയവ നോക്കിയാണ് ഇത് ചെയ്യുക.


വിദഗ്ധ റീകൺസ്ട്രക്ടീവ് ഹാന്റ് സർജൻമാരായ ഡോ. ഗോപാലകൃഷ്ണൻ എംഎൽ, ഡോ. ഫെബിൻ അഹമ്മദ് പി.ഐ എന്നിവരുടെ നേതൃത്വത്തിൽ നടന്ന 16 മണിക്കൂർ നീ ണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വിരൽ മാറ്റി സ്ഥാപിച്ചത്. വിരലിനൊപ്പം ര ക്തക്കുഴലുകൾ, ഞരമ്പുകൾ, പേശികൾ എന്നിവ കാൽപാദത്തിൽ നിന്ന് മുറിച്ചെടുത്ത് അ വയെല്ലാം കൈപ്പത്തിയിൽ കൃത്യമായി വച്ചുപിടിപ്പിച്ച് വിരലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്ന മൈക്രോവാസ്കുലർ ട്രാൻസ്ഫറാണ് നടത്തിയത്.


ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് അവസരം ലഭിച്ച സ ന്തോഷത്തിലാണ് അജ്മൽ, ശസ്ത്രക്രിയ കഴിഞ്ഞാലുള്ള പുനരധിവാസ ചികിത്സയിലൂ ടെ സ്വാഭാവിക പ്രവർത്തനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. അപകടങ്ങളിലൂടെ കൈവിരൽ നഷ്ടപ്പെട്ടവർക്ക് വലിയ പ്രതീക്ഷയാണ് ഈ വിജയകരമായ ശസ്ത്രക്രിയ നൽകുന്നത്. "വിരലിന് മൂന്നോ നാലോ മാസത്തിനുള്ളിൽ പൂർണ്ണമായ സ്പർശനക്ഷമത കൈവരണം. അതിനു ശേഷം കൈ സാധാരണ പോലെ ഉപയോഗിക്കാം. ഏകദേശം എട്ടു മാസം ആകുമ്പോഴേക്കും അപകടത്തിനു മുമ്പ് വിരൽ എങ്ങനെയൊക്കെ ഉപയോഗി ച്ചിരുന്നുവോ അതു പോലെ ഉപയോഗിക്കാൻ കഴിയും'- ഡോ. ഫെബിൻ പറയുന്നു. രോഗീ കേന്ദ്രിതമായ ആതുപരിചരണത്തോടുള്ള മേയ് ഹോസ്പിറ്റലിന്റെ പ്രതിബദ്ധത യുടെ ഉദാഹരണമാണിതെന്ന് ശസ്ത്രക്രിയാ വിജയത്തെ സംബന്ധിച്ച് മേയ്ത ഹോസ്പി റ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ പ്രതികരിച്ചു. രോഗികളുടെ പരമാവധി ക്ഷേ മത്തിന് മുന്തിയ പരിഗണന നൽകി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ജീവനക്കാരു ടെയും സമീപനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മേയ്ത ഹോസ്പിറ്റലിൽ ഡോ. ജോർജ്ജ് എബ്രഹാമിന്റെ  നേതൃത്വത്തിൽ പ്രവർത്തി ക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ബോൺ, ജോയിന്റ് ആന്റ് സ്പൈനിനു കീഴി ലെ ഉപവിഭാഗമാണ് ഹാന്റ്, ട്രോമ, ആന്റ് റീകൺസ്ട്രക്ടീവ് സർജറി. റിസ്റ്റ് റീകൺസ്ട്ര ക്ഷൻ, നർവ് റിപ്പയർ, സങ്കീർണ്ണമായ കൽ പ്ലക്സസ് സർജറികൾ, സങ്കീർണ്ണമായ കൈപ്പത്തി, കൈത്തണ്ട ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്ന രാജ്യത്തെ ഏറ്റവും നല്ല കേന്ദ്രങ്ങളിലൊന്നാണിത്.

മൈത്ര ഹോസ്പിറ്റൽ. കാരപറബ്. കോഴിക്കോട്  9207702091

Post a Comment

Previous Post Next Post