രക്ഷാപ്രവർത്തനത്തിന് പോയ ഫയർ ഫോഴ്സ് വാഹനത്തിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് അപകടം



അമ്പലപ്പുഴ: രക്ഷാപ്രവർത്തനത്തിന് പോയ ഫയർ ഫോഴ്സ് വാഹനത്തിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് അപകടം. തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടി. ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് വടക്കു ഭാഗത്ത് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.


പുറക്കാട് പുത്തൻ നടയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ യുവാവിനെ രക്ഷപെടുത്താനായി പോയ തകഴിയിലെ ഫയർ ഫോഴ്സ് വാഹനത്തിലാണ് തെക്ക് ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം തെറ്റിയിടിച്ചത്. നിയന്ത്രണം തെറ്റിയ കാർ മറ്റൊരു കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഫയർ ഫോഴ്സ് വാഹനത്തിൻ്റെ മുൻ ഭാഗം തകർന്നെങ്കിലും ഫയർ ഫോഴ്സ് ജീവനക്കാർ പുത്തൻ നടയിലെ അപകടസ്ഥലത്തെത്തി യുവാവിനെ രക്ഷപെടുത്തി. വാഹനാപകടത്തിൽ രണ്ടു കാറുകളുടെയും പിൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.

Post a Comment

Previous Post Next Post