തൃശ്ശൂർ പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ വഴുക്കുംപാറ പെട്രോൾ പമ്പിന് സമീപം തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ഇടതുവശത്തേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുകയായിരുന്ന പിക്കപ്പ് വാനിൽ പിറകിൽ വന്നിരുന്ന ബൈക്ക് തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈക്ക് വാനിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. ബൈക്ക് യാത്രക്കാരനായ മണ്ണുത്തി സ്വദേശിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

