മലപ്പുറം എടപ്പാൾ : മാത്തൂരിൽ ആൾ താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കിണറ്റിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുമ്പ് മാത്തൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമെന്ന് സംശയം.എടപ്പാൾ മാത്തൂരിൽ വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി .കിണറ്റിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുമ്പ് മാത്തൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമെന്ന നിഗമനത്തിലാണ് പോലീസ്.മൃതദേഹത്തിന്റെ പഴക്കം ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്
മാണൂർ പറക്കുന്നത്ത് വീട്ടിൽ സുബ്രമണ്യന്റെ മകൻ 22 വയസുള്ള അഭിനന്ദിനെയാണ് ഈ മാസം 11ന് കാണാതായത്. അഭിനന്ദിന്റെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടുപറമ്പിലെ കിണറ്റിൽ ആണ് മൃതദേഹം ക ണ്ടെത്തിയത്
ആഗസ്റ്റ് 11ന് രാവിലെ മുതൽ
യുവാവിനെ വീട്ടിൽ നിന്ന് കാണാതായിരുന്നു.തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിന് പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ട് ആറരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്
