മലപ്പുറം ചങ്ങരംകുളം ചിയ്യാനൂര്‍ കോട്ടയില്‍ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന മഞ്ഞക്കാട്ട് ബാലാജി എന്ന് വിളിപ്പേരുള്ള ബാലന്‍ (58) എന്നവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറെ വർഷക്കാലമായി ചങ്ങരംകുളം ചിയ്യാനൂര്‍ റോഡിലെ വാടക ക്വോര്‍ട്ടേഴ്‌സില്‍ തനിച്ച് താമസിച്ച് വരികയാണ് ഇദ്ദേഹം. കാലത്ത് സമീപ വാസികള്‍ വിളിച്ച് എഴുന്നേൽക്കാത്ത തിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമോർട്ട്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാധമികനിഗമനം.
