കോഴിക്കോട് മുക്കം മുത്തേരിയിൽ ഇന്നലെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീപം കശുമാവിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമികം നിഗമനം.
മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്. മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ ഇന്നലെ ആറുമണിയോടെ ആയിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ ജമീലയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മുസ്തഫ ഓടി രക്ഷപ്പെടുകയായിരുന്നു.