ജീവനെടുത്ത് വീണ്ടും റോഡിലെ കുഴി; കുഴിമൂലമുണ്ടാകുന്ന അപകടത്തില്‍ ഒരാളുടെ ജീവന്‍കൂടി നഷ്ടമായി

 
  രാമനാട്ടുകര: റോഡിലെ കുഴിമൂലമുണ്ടാകുന്ന അപകടത്തില്‍ ഒരാളുടെ ജീവന്‍കൂടി നഷ്ടമായി. ബുധനാഴ്ച രാത്രി രാമനാട്ടുകര നിസരി ജങ്ഷനുസമീപം രോഗിയുമായിപ്പോയ ആംബുലന്‍സും ബൈക്കും കൂട്ടിയിടിക്കാന്‍ കാരണം റോഡിലെ കുഴിയാണ്.

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്ന് രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുമ്ബോഴാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കുപറ്റിയ, ആംബുലന്‍സിലുണ്ടായിരുന്ന രോഗി വള്ളിക്കുന്ന് ആനങ്ങാടി വടക്കേപുരക്കല്‍ അച്യുതന്‍ (85) വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആദിത്യന്‍ (23) പരിക്കുകളോടെ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ രാമനാട്ടുകര എയ്ഡ് പോസ്റ്റ് എസ്.ഐ.എം. രാജശേഖരന്‍ റോഡ് നിര്‍മാണക്കമ്ബനിയുമായി ബന്ധപ്പെട്ടതിനുപിന്നാലെ കമ്ബനി അധികൃതര്‍ റോഡിലെ കുഴിയടച്ച്‌ ടാറിങ് നടത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്‌നല്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ നിസരി ജങ്ഷനില്‍ അപകടം പതിയിരിക്കുകയാണ്.


Post a Comment

Previous Post Next Post