കൊല്ലം ചവറ : ദേശീയപാതയില്‍ നീണ്ടകര പരിമണത്ത് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്. ആര്‍. ടി.സി വോള്‍വോ ബസ് മുന്നേ പോവുകായിരുന്ന ഐസ് കയറ്റി വന്ന പെട്ടിയോട്ടോയിലിടിച്ച ശേഷം എതിരെ വരികയായിരുന്ന തടി കയറ്റി വന്ന ലോറിയിലിടിച്ചായിരുന്നു അപകടം. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആണ് സംഭവം. ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പാണരുകണ്ടത്തില്‍ സുനില്‍ കുമാര്‍ (50) , കണ്ടക്ടര്‍ കോഴിക്കോട്‌കൊയിലാണ്ടി സ്വദേശി റിയാദ് ഹൗസില്‍ മുഹമ്മദ് റിയാസ് (40), ലോറി ഡ്രൈവര്‍ കന്യാകുമാരി കളീക്കാവിള സ്വദേശി രാജൻ (60),ബസ് യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി വിളയില്‍ വീട്ടില്‍ ഷിബിൻ (32), പെട്ടിയോട്ടോഡ്രൈവര്‍ എറണാകുളം ഭഗവതിപ്പറമ്ബില്‍ അജിത് കുമാര്‍(38) എന്നിവര്‍ക്കാണ് പരിക്കറ്റത്.
കരുനാഗപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ് ഇടിയുടെ ആഘാതത്തില്‍ ബസില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്. സംഭവം അറിഞ്ഞ് ചവറ പൊലീസും അഗ്‌നി രക്ഷാ സേനയുമെത്തി . അപകടത്തില്‍പ്പെട്ടവരെ ആദ്യംനീണ്ടകര താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ തകര്‍ന്ന ബസിന്റെയും ലോറിയുടെയും മുൻ ഭാഗം