കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പന്നിയങ്കര ഇത്തംപറമ്പത്ത് നസറുദ്ധീൻ (ശക്തി മിൽക്ക്) എന്നവരുടെ മകൻ മുഹമ്മദ് ഇല്ല്യാസ് (18) ആണ് മരിച്ചത്.
ഇന്നലെ പയ്യാനക്കലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഇല്ല്യാസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നു രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്.
മാതാവ് മുസ്ഫിറ (അധ്യാപിക ചേനോത്ത് സ്കൂൾ നടുവട്ടം). സഹോദരങ്ങൾ: യുസഫ്, ഇനാമുൽ ഹസ്സൻ. ഖബറടക്കം ചൊവ്വാഴ്ച നടക്കും.
