കോഴിക്കോട്: കണ്ണാടിക്കലിൽ പൊളിച്ച പീടികയിൽ ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഓടയിൽ വിഷ്ണുവിന്റെ ബൈക്കും ഹെൽമെറ്റും കണ്ടെത്തി.
ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ഓടയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. അതിന് പിന്നാലെ പൊലീസിൽ വിവരമറിയിച്ചത്. ബോക്സിംഗ് പരിശീലകനായിരുന്നു മരിച്ച വിഷ്ണു. രാവിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോയതാകാമെന്നാണ് കരുതുന്നത്. അപകട സാധ്യതയുള്ള മേഖലയാണിത് എന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് തെറിച്ച് പോയി വീണതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. അതേ സമയം അപകടത്തിന്റെ കാരണം കൃത്യമായി പുറത്തുവന്നിട്ടില്ല.
