കാസർകോട്കാഞ്ഞങ്ങാട്: കാറുകൾ കൂട്ടിയിടിച്ച് ഇരുകാ റുകളിലും യാത്രചെയ്ത ആറു പേർക്ക് പരി ക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗ ളൂരു ആശുപത്രിയിലും മറ്റുള്ളവരെ കാസർ കോട്ട് സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊളത്തൂർ അഞ്ചാംമൈലിൽ ഞായറാഴ്ച വൈകീട്ടാണ് അപകടം. പാണ്ടിക്കടവ് സ്വദേശികളായ യൂസഫ് (55), മുഹമ്മദ് (43), മുഹമ്മദിന്റെ സഹോദരങ്ങളായ ഹബീബ് (25), മൊയ്തീൻ (35) എന്നിവർക്കും കൊള ത്തൂർ സ്വദേശികളായ പ്രതാപൻ (23), വൈ ശാഖ് (27) എന്നിവർക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ യൂസഫിനെയാണ് മംഗ ളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെർള ടുക്കത്ത്നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാറും എതിരേ വരികയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്.
