ങ്കമാലി: ദേശീയപാതയില്‍ കാംകോ കമ്ബനിക്ക് മുന്‍പില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കാംകോയിലെ താല്‍ക്കാലിക ജീവനക്കാരിയായ തൈവളപ്പില്‍ വീട്ടില്‍ തുരുത്ത്‌ശ്ശേരി മേയ്ക്കാട് സ്വദേശിനി ഷീബ സതീശന്‍(50), വല്ലത്തുക്കാരന്‍ മേയ്ക്കാട് സ്വദേശിനി മറിയാമ്മ(52) എന്നിവരാണ് മരിച്ചത്.
എറണാകുളത്തേക്ക് മെഡിന്‍ കൊണ്ട് പോകുകയായിരുന്ന തമിഴ്‌നാട് പിക്കപ്പ് വാന്‍ പിടിച്ചായിരുന്നു അപകടം. ഒരാള്‍ വണ്ടിയുടെ അടിയിലും മറ്റൊരാളെ ഇടിച്ച് തെറുപ്പിക്കുകയുമായിരുന്നു.ദൂരെ നിന്ന് പോലും കാഴ്ച ലഭിക്കുന്ന റോഡില്‍ അതിരാവിലെ 7 മണിക്ക് ആയിരുന്നു അപകടം. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ മയങ്ങിയതാവാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വേലുവിനെ നെടുമ്ബാശ്ശേരി പോലീസ് കസ്റ്റഡിയിലാണ്. രണ്ട് പേരുടെയും മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റി.

