തിരുവനന്തപുരം വെഞ്ഞാറമൂട് മരുതം മൂട്ടിൽ ഇന്ന് പകലാണ് സംഭവം.
ജാർഖണ്ഡ് ബർവാഡി മുന്ദ്ര ഗ്രാമം സ്വദേശികളായ പച്ചു സിംഗ്- മൻതോഷ് സിംഗ് ദമ്പതികളുടെ മകൻ ഒന്നര വയസുള്ള ആര്യൻ കുമാറാണ് മരിച്ചത്. വെഞ്ഞാറമൂട്
ആനക്കുഴി സ്വദേശി നസീർ എന്ന യാളുടെ ഡയറിഫാമിലെ തൊഴിലാളികളാണ് ഇരുവരും.
ഒന്നരയും മൂന്നും വയസ്സായ കുട്ടികൾ മാതാപിതക്കൾക്ക് അരികെ തോട്ടിന് സമീപം കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഇളയ കുട്ടി കുടിവെള്ള പദ്ധതിക്കായി നിർമ്മിച്ച തടയണയിലേക്ക് വീഴുകയായിരുന്നു.
രക്ഷകർത്താക്കൾ ഉടൻ കുട്ടിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നൂ.
കഴിഞ്ഞ 5 നാണ് ദമ്പതികൾ ജോലിക്കായി എത്തിയിരുന്നത്.
