കോട്ടയം: നഗരമദ്ധ്യത്തില്‍ മൂന്നിടങ്ങളിലായി മൂന്ന് അപകടം. ഇന്നലെ വൈകുന്നേരം എം.സി റോഡില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചണ് ആദ്യ അപകടം.
കാറോടിച്ചിരുന്ന സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മാമ്ബള്ളി ഹൗസില്‍ ആനി പി.ചാക്കോയ്ക്കാണ് പരിക്കേറ്റത്. എം.സി റോഡില്‍ മണിപ്പുഴ ബെല്‍ മൗണ്ട് സ്‌കൂളിന് സമീപമായിരുന്നു അപകടം. രാത്രി എട്ടോടെ എം.സി റോഡില്‍ പള്ളം മാവിളങ്ങിലായിരുന്നു രണ്ടാമത്തെ അപകടം.
കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന തടിലോറിയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ മാവിളങ്ങ് പുത്തൻപറമ്ബില്‍ സുശാന്ത് (49) പരിക്കേറ്റു. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരയില്‍ക്കടവ് ബൈപ്പാസ് റോഡില്‍ രാത്രി 9.30 ഓടെയായിരുന്നു മൂന്നാമത്തെ അപകടം. മണിപ്പുഴ ഭാഗത്തേയ്ക്ക് അമിതവേഗത്തിലെത്തിയ കാര്‍ എതിര്‍ദിശയിലെത്തിയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.