ഇടുക്കി പീരുമേട്: കൊല്ലം-തേനി ദേശീയ പാതയില്‍ കക്കികവലക്ക് സമീപം ഇന്നലെ വൈകിട്ടാണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി. വണ്ടിപ്പെരിയാര്‍ സ്വദേശി ഉദയകുമാര്‍ (48)നാണ് പരിക്കേറ്റത്.
. കുമളിയില്‍ നിന്ന് ഏലപ്പാറക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും പെരിയാറ്റില്‍ നിന്നും വാളാര്‍ഡി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഉദയകുമാറിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഉടൻ തന്നെ വണ്ടിപ്പെരിയാര്‍ പി.എച്ച്.സിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ വാളാടി വരെ റോഡിനിരുവശവും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനു ഇടയാക്കുകയാണ്.