പാലക്കാട് ഒറ്റപ്പാലം വീട്ടിനകത്തുസൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്നാള്‍ മരിച്ചു. മണ്ണൂര്‍ നഗരിപ്പുറം നെല്ലിക്കാട് പൂളക്കല്‍ മൻസിലില്‍ സെയ്ത്മുഹമ്മദ് (60) ആണ് മരിച്ചത്.
കഴിഞ്ഞ 16ന് പകല്‍ 3.45നാണ് സ്ഫോടനമുണ്ടായത്. സെയ്ത്മുഹമ്മദ് താമസിക്കുന്ന വീടിന്റെ മുന്നിലെ ആള്‍താമസമില്ലാത്ത ഓടിട്ട വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്.
സെയ്തു മുഹമ്മദിനെ ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിച്ചിരുന്നു. കോയമ്ബത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഹാജറുമ്മ. മക്കള്‍: ഷാജിദ, ഖദീജ. മരുമക്കള്‍: മുഹമ്മദ് ഷെരീഫ്, അക്ബര്‍ അലി.