ഷാര്‍ജ: എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ലക്ഷ്മി അജിതിനെ ( 38) ഷാര്‍ജ റോളയിലെ താമസയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
രണ്ടരവര്‍ഷമായി പ്രവാസിയാണ്. അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു.
20 ദിവസമായി വിസയുടെ കാലാവധിയും കഴിഞ്ഞിരുന്നു. ഭര്‍ത്താവ് അജിത് രാധാകൃഷ്ണൻ സൗദിയിലാണ്. മൂന്ന് മക്കളുണ്ട്. ബാലകൃഷ്ണൻ ചെപ്പല്ലിലിന്റെയും പ്രസന്നകുമാരിയുടെയും മകളാണ്.
