ഈരാറ്റുപേട്ടയില്‍ അയല്‍വാസികൾ തമ്മിൽ വാക്ക് തര്‍ക്കം, കുത്തേറ്റ് യുവാവ് മരിച്ചു: അയല്‍വാസി പിടിയില്‍,



തലപ്പുലം: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ് യുവാവ് മരിച്ചു. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു (റോബി, 35) ആണ് മരിച്ചത്.

സംഭവത്തില്‍, അയല്‍വാസിയായ അടൂര്‍ സ്വദേശി സന്തോഷിനെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി.

 രാത്രി എട്ടോടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചായിരുന്നു ബൈജുവിന്‍റെ വീടിന്‍റെ പെയിന്‍റിംഗ് ജോലികള്‍ ചെയ്തിരുന്നത്. ജോലിക്കുശേഷം ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനടയില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കുമുണ്ടായി. പിന്നീട് ബൈജു സഹോദരൻ ബിബിനെയും കൂട്ടി ഇത് ചോദ്യം ചെയ്യുകയും വാക്ക് തര്‍ക്കത്തിനൊടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തി വച്ച്‌ ബൈജുവിനെ സന്തോഷ്‌ ആക്രമിക്കുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് ബൈജുവിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post