റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി രണ്ടു യുവാക്കള്‍ മരിച്ചു

 


 തൃശ്ശൂർ പുതുക്കാട് : റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍നിന്ന് വീണും ട്രെയിൻ തട്ടിയും രണ്ടു പേര്‍ മരിച്ചു. യാത്രക്കാരനായ കോട്ടയം ഇത്തിത്താനം തൈപ്പറമ്ബില്‍ വീട്ടില്‍ സുലുക്കുട്ടൻ (31) , വരന്തരപ്പിള്ളി വേലൂപ്പാടം കിണര്‍ സ്വദേശി തൂയ്യത്ത് കൃഷ്ണന്‍റെ മകൻ അനില്‍ കുമാര്‍ (47) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് രണ്ടിടങ്ങളിലായി മൃതദേഹം കണ്ടത്. 

പുതുക്കാട് തെക്കെ തൊറവിലാണ് അനില്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് അനില്‍കുമാര്‍ ശനിയാഴ്ച വീട്ടില്‍ നിന്നിറങ്ങി പോയതാണെന്ന് പോലീസ് പറഞ്ഞു. 

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് സുലുക്കുട്ടന്‍റെ മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ട്രെയിനില്‍ നിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. പുതുക്കാട് പോലീസും റെയില്‍വേ പോലീസും മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post