കണ്ണൂർ: ഇരിട്ടി പുന്നാട് ടൗണിൽ പൂക്കൾ കയറ്റിവന്ന പിക്കപ്പ് വാൻ നിർത്തിയിട്ട മിനി ലോറിക്കു പുറകിൽ ഇടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടം. അപകടത്തിൽ മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ, ഡ്രൈവർക്കും പരുക്കുണ്ട്. പുന്നാട് ടൗണിൽ കടയിൽ പാൽ ഇറക്കാൻ വേണ്ടി നിർത്തിയിട്ട മിനി ലോറിക്കു പിന്നിലാണ് പിക്കപ്പ് വാൻ ഇടിച്ചത്. കർണാടകത്തിൽ നിന്നു പൂക്കൾ കയറ്റി വരുമ്പോഴായിരുന്നു അപകടം.