അമ്പലപ്പുഴ: തീരദേശ റോഡിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പുന്നപ്ര പുതുവലിൽ ബൈജു – ശാലിനി ദമ്പതികളുടെ മകൻ ജീവൻ (21) ആണ് മരിച്ചത്. തീരദേശ പാതയിൽ പുന്നപ്ര കരയോഗത്തിന് സമീപം ഇന്നലെ രാത്രി 12 ഓടെ ആയിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിവൻ ഇന്ന് പുലർച്ചെ 5 ഓടെ മരിച്ചു.
