ചെങ്ങന്നൂരില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെ ടോറസിന് അടിയില്‍പെട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു



 ആലപ്പുഴ ചെങ്ങന്നൂര്‍: ഐറ്റിഐ ജംഗ്ഷനു സമീപം ടോറസിന് അടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി കുറ്റിയില്‍ പുത്തൻവീട്ടില്‍ ഓമനക്കുട്ടന്‍റെ ഭാര്യ അജിതയാണ് മരിച്ചത്.

വെണ്മണിയില്‍നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ദമ്ബതികളുടെ സ്കൂട്ടറിനു പിന്നാലെ എത്തിയ ടോറസ് സ്കൂട്ടറിനെ മറികടക്കവേയാണ് അപകടം ഉണ്ടായത്.


അഗ്നിശമനസേന സ്ഥലത്തെത്തി വാഹനം ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. ഇന്നലെ രാവിലെ ആയിരുന്നു അപകടം.

Post a Comment

Previous Post Next Post