ബൈക്കുംകാറും കൂട്ടിയിടിച്ചു .പരുക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു; ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് സഹോദരനാണ് മരണപ്പെട്ടത്

  


കാസർകോട്  കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു.

തൃക്കണ്ണാട്ടെ ശ്രീധര (55) ആണ് മരിച്ചത്. ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ജ്യേഷ്ഠ സഹോദരനാണ്. ഞായറാഴ്ച രാവിലെ ഒന്‍പതിന് പയ്യന്നൂര്‍ ദേശീയപാതയില്‍ വെള്ളൂര്‍ കണിയേരി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.


തളിപ്പറമ്ബില്‍ ഒരു പൂജാ ചടങ്ങ് കഴിഞ്ഞ് ബൈകില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് എതിരെ വന്ന കാര്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുവരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിലുമിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ ഒരു കുടുംബത്തിലെ സ്ത്രീകളുള്‍പെടെയുള്ള നാലുപേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്

Post a Comment

Previous Post Next Post