തൃശ്ശൂർ തൃപ്രയാറില്‍ സ്വകാര്യ ബസിന് പുറകില്‍ മറ്റൊരു സ്വകാര്യ ബസിടിച്ച് 4 പേര്‍ക്ക് പരിക്ക്. തൈക്കാട്ടുശ്ശേരി സ്വദേശിനി പുല്ലാനി വീട്ടിൽ വിനോദിന്റെ ഭാര്യ കവിത(46), പുത്തൻപീടിക വള്ളൂർ സ്വദേശി പള്ളത്ത് വീട്ടിൽ കുട്ടൻ (85),സ്കൂൾ വിദ്യാർഥിനികളായ പഴുവിൽ സ്വദേശിനി മായംവീട്ടിൽ ഹൻസൂർ മകൾ ഷഹന(16),പെരിങ്ങോട്ടുകര സ്വദേശിനി വെള്ളാംപറമ്പിൽ ബിനോയ് മകൾ ദിയ(16)എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ പഴുവിൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതിൽ തലയ്ക്ക് പരിക്കേറ്റ കവിതക്ക് ഡോക്ടർ വിദഗ്ധ ചികിത്സ നിർദ്ദേശിച്ചതിനാൽ തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.
