ഗുരുവായൂര്‍ അമ്മയും മകനും വീടിനകത്ത് മരിച്ചനിലയില്‍



തൃശൂര്‍: ഗുരുവായൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയും മകനും മരിച്ചനിലയില്‍. കണ്ടാണശ്ശേരി നാല്‍കവല ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (42), മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം.ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയില്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് 

ഇവിടെ താമസം.  ഗുരുവായൂർ തെക്കേ നടയിലെ തയ്യൽക്കടയിലെ ജീവനക്കാരിയാണ് സുരേഖ. നേരത്തെ ഇവർ ചിറ്റിക്കാട്ട് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് മകൾ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ബാധ്യതകളെ തുടർന്ന് വീട് വിറ്റാണ് ഇപ്പോഴത്തെ വാടക വീട്ടിലേക്ക് മാറിയത്.

Post a Comment

Previous Post Next Post