മലപ്പുറം എടപ്പാള്‍: നിയന്തണം വിട്ട സ്വകാര്യ ബസ് എതിരെ വന്ന കാറിലും നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയിലും ഇടിച്ചു. മൂന്ന്പേര്‍ക്ക് പരുക്കേറ്റു.
. കാറിനെ നിർത്തിയിട്ട ലോറിയിൽ ഇടിപ്പിച്ചാണ് ബസ് നിന്നത്. അപകടത്തിൽ കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടപ്പാളിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്സും വളാഞ്ചേരിയിൽ നിന്നും വരികയായിരുന്നു കാറും റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.