തൃശ്ശൂർ പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ, തൃശ്ശൂർനഗരത്തിലും പരിസരപ്രദേശങ്ങളിലുംഗതാഗത നിയന്ത്രണംഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൌണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ലെന്ന് പൊലീസ് അറിയിച്ചു.
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻസ്റ്റാൻറിലേക്ക്പോകേണ്ടുന്നബസ്സുകൾ പുളിക്കൻമാർക്കറ്റ് സെൻററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ്നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർറോഡ് വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച്തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജംഗ്ഷൻ വഴിസർവ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തിഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾകിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴിവടക്കേസ്റ്റാൻഡിൽപ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ്നടത്തേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന്സർവ്വീസ് നടത്തുന്ന ബസ്സുകൾ ITC ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ്ഇക്കണ്ടവാര്യർ റോഡ്വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച്തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജംഗ്ഷൻ വഴിസർവ്വീസ്നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾബിഷപ്പ്പാലസ് എത്തി വലത്തോട്ട്തിരിഞ്ഞ് പെൻഷൻമൂല,ചെമ്പുക്കാവ്ജംഗ്ഷൻ, രാമനിലയം, അശ്വനിജംഗ്ഷൻ വഴിവടക്കേ സ്റ്റാൻഡിൽപ്രവേശിച്ച് ഇൻഡോർസ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴിസർവ്വീസ്നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമലഎന്നീ ഭാഗത്ത് നിന്ന് സർവ്വീസ്നടത്തുന്ന ബസ്സുകൾ പെരിങ്ങാവ്എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനിജംഗ്ഷനിലൂെട വടക്കേസ്റ്റാൻഡിൽപ്രവേശിച്ച് തിരികെ സാധാരണപോലെ സർവ്വീസ് നടത്തേണ്ടതാണ്.
മെഡിക്കൽകോളേജ്, അത്താണി, കൊട്ടേക്കാട്എന്നീ ഭാഗത്ത് നിന്ന് സർവ്വീസ്നടത്തുന്ന ബസ്സുകൾ പെരിങ്ങാവ്എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനിജംഗ്ഷനിലൂെട വടക്കേസ്റ്റാൻഡിൽപ്രവേശിച്ച് തിരികെ സാധാരണപോലെ സർവ്വീസ് നടത്തേണ്ടതാണ്.
ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട്ഭാഗത്ത് നിന്ന് സർവ്വീസ്നടത്തുന്ന ബസ്സുകൾ ബാലഭവൻവഴി ചെമ്പുക്കാവ്ജംഗ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ്രാമനിലയം ഇൻഡോർ സ്റ്റേഡിയംജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽപ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ്നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങിപൂങ്കുന്നംവഴി വരുന്നഎല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച്പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൌണ്ട്, ലുലു ജംഗ്ഷൻവഴി തിരികെ സർവ്വീസ്നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങിപടിഞ്ഞാറേ കോട്ടവഴി വരുന്നഎല്ലാ ബസ്സുകളും വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൌണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെപടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ്നടത്തേണ്ടതാണ്
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാേർ, ചേർപ്പ്തുടങ്ങികൂർക്കഞ്ചേരിവഴി വരുന്ന എല്ലാ ബസ്സുകളുംബാല്യ ജംഗ്ഷനിൽ എത്തിവലത്തോട്ട് തിരിഞ്ഞ് ശക്തൻതമ്പുരാൻ സ്റ്റാൻഡിൽപ്രവേശിച്ച് അവിടെ നിന്നുതിരികെ കണ്ണം കുളങ്ങര , ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്. ഈ സമയം കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ പാടില്ലാത്തതാണ്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാ്ർ, ചേർപ്പ്തുടങ്ങികൂർക്കഞ്ചേരിവഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ടചെറു വാഹനങ്ങൾകൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളിതുടങ്ങിയഭാഗത്ത് നിന്നും വരുന്നബസ്സുകൾ മുണ്ടൂപാലംജംഗ്ഷനിൽ എത്തി ഇടത്തോട്ട്തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽസർവ്വീസ് അവസാനിപ്പിച്ച്തിരികെകാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ്നടത്തേണ്ടതാണ്.
അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും,ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങിനെല്ലങ്കര, മുക്കാട്ടുക്കര വഴി സർവ്വീസ്നടത്തേണ്ടതാണ്
കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്.
ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെൻററിൽ നിന്നും Left തിരിഞ്ഞ് വടൂക്കര , തോപ്പിൻമൂല വഴി പോകേണ്ടതാണ്.