കുവൈത്തിൽ നിന്ന് സഊദിയിൽ എത്തിയ ഇന്ത്യൻ കുടുബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു



റിയാദ്: കുവൈത്തിൽ നിന്ന് സഊദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം റിയാദിൽ വാഹനപകടത്തിൽ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (2), മുഹമ്മദ് ഈഹാൻ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയുണ്ട്.


വെള്ളിയാഴ്ച പുലർച്ചെ ആറു മണിക്ക് റിയാദിനടുത്ത് തുമാമയിൽ ഹ തുവൈഖ് റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറ്, സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയ്ലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഫോർഡ് കാർ പൂർണമായും കത്തിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ടവരെ കുറിച്ചുളള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ റുമാഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ നിന്നോ കുവൈത്തിൽ നിന്നോ ഇത് വരെ ആരും ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയേയോ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരി (+966508517210, 0503035549) നെയോ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകർ

അറിയിക്കുന്നു.

Post a Comment

Previous Post Next Post