ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്



 കോഴിക്കോട്  കൊയിലാണ്ടി:മുത്താമ്പി നായാടന്‍പുഴയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. മരുതൂര്‍ സ്വദേശിനിയായ കല്ല്യാണിക്കാണ് പരിക്കേറ്റത്. കല്ല്യാണിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


ഇന്ന് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വൈദ്യരങ്ങാടിയിലൂടെ ലോറി കടന്നുപോകവെ വാഹനത്തിന്റെ ഇടതുഭാഗത്തെ ടയർ ഊരിത്തെറിക്കുകയും നൂറുമീറ്ററോളം അപ്പുറത്തുള്ള കല്ല്യാണിയ്ക്കുമേൽ ഇടിക്കുകയുമായിരുന്നു. കല്ല്യാണിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇതിനിടെ രണ്ടാമത്തെ ടയറും ഊരിത്തെറിച്ച് വാഹനം നിന്നുപോയി.

കല്ല്യാണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയയാക്കുകയും തുടർച്ചായിയ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.


ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വാഗാഡ് കമ്പനിയുടെ ടോറസുകൾ കൊയിലാണ്ടിയിൽ ഇതിന് മുമ്പും പല അപകടങ്ങൾക്കും കാരണമായിരുന്നു

Post a Comment

Previous Post Next Post