സ്കൂൾ ബസ് പ്രധാനാധ്യാപകനെ ഇടിച്ചിട്ടു, ശരീരത്തിലൂടെ കയറിയിറങ്ങി നിര്‍ത്താതെ പോയി -ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍



ലഖ്നോ: സ്കൂള്‍ ബസിടിച്ച്‌ ഹെഡ്മാസ്റ്ററുടെ ദാരുണ മരണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ സുഖ്പുര ഗ്രാമത്തിലാണ് അപകടം. 55കാരനായ പ്രധാനാധ്യാപകൻ അരവിന്ദ് കുമാര്‍ ഉപാധ്യായയാണ് മരിച്ചത്.


ഇന്ന് രാവിലെയാണ് അപകടം നടന്നത്. കോമ്ബോസിറ്റി കന്യ ജൂനിയര്‍ ഹൈസ്‌കൂളിലേക്ക് പോകുകയായിരുന്നു അരവിന്ദ് കുമാര്‍. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ പിറകില്‍ നിന്നെത്തിയ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. താഴെ വീണ അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ ബസിന്‍റെ മുൻ ചക്രം കയറിയിറങ്ങി. ഡ്രൈവര്‍ ഇതോടെ വേഗത കുറച്ചെങ്കിലും നിര്‍ത്താതെ വീണ്ടും ബസ് മുന്നോട്ടെടുത്തതോടെ പിൻ ചക്രവും അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ കയറിപ്പോകുകയായിരുന്നു.

CCTV ദൃശ്യം 👇

https://twitter.com/sirajnoorani/status/1693557309287608625?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1693557309287608625%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

Post a Comment

Previous Post Next Post