തൊഴിലാളികളുമായി പോയ ജീപ്പ് ബസില്‍ ഇടിച്ച്‌ 10 പേര്‍ക്കു പരിക്ക്കുമളി : തോട്ടംതൊഴിലാളികളുമായി പോയ ജീപ്പ് കെഎസ്്‌ആര്‍ടിസി ബസില്‍ ഇടിച്ച്‌ പത്തു പേര്‍ക്ക് പരിക്കേറ്റു. ജീപ്പില്‍ പതിനെട്ട് പേര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം നാലരയോടെ കുമളി മൂന്നാം മൈല്‍ എകെജിപ്പടിയിലാണ് സംഭവം. വണ്ടേ·ട് കടശികട ഭാഗത്ത് തോട്ടങ്ങളില്‍ പണികഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട്ടില്‍നിന്നുള്ള സ്ത്രീത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 


പരിക്കേറ്റവര്‍ തമിഴ്നാട്ടിലെ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. 

ബസിലെ ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ പരിക്കില്ല. കുമളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post