മലമ്ബുഴ ഉദ്യാനം കാണാനെത്തിയയാള്‍ ഡാമില്‍ ചാടി

 


പാലക്കാട്‌  മലമ്ബുഴ ഉദ്യാനം കാണാനെത്തിയയാള്‍ ഡാമില്‍ ചാടി. അഞ്ജാത വ്യക്തിയാണ് ഷട്ടര്‍ ഭാഗത്ത് നിന്നും ഡാമില്‍ ചാടിയത്.

വൈകീട്ട് 6 മണിയോടെയാണ് സംഭവം. ഡാമിലെ ഏറ്റവും ആഴം കൂടിയ ഭാഗത്താണ് ചാടിയത്.

അഗ്‌നിശമന സേന എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബാഗും മറ്റും കരയില്‍ നിന്ന് ലഭിച്ചു. ഇരുട്ടായതോടെ തിരച്ചില്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു.  രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.

Post a Comment

Previous Post Next Post