പെരിന്തൽമണ്ണയിൽ ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം

 


പെരിന്തൽമണ്ണ: പെരിന്തൽമണ്ണ - തൂത റൂട്ടിൽ പാലോളിപറമ്പ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് കണ്ണമ്പറ സ്വദേശിയും, നിലവിൽ തൂതയിൽ താമസക്കാരനുമായ കിഴക്കെക്കളം അബ്ദുൽ വഹാബിന്റെ മകൻ അൽ അബീർ ആണ് മരണപ്പെട്ടത്.

​അപകടത്തെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post