നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ തകര്‍ന്നു

 


 പാലക്കാട്‌ മലമ്ബുഴ സന്ദര്‍ശിച്ച്‌ മടങ്ങിയവര്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയില്‍ തട്ടി ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച്‌ തകര്‍ന്നു

കാര്‍ ഓടിച്ചിരുന്ന പാലക്കാട് മേപ്പറന്പ് സ്വദേശി അമീര്‍ (26), സഹയാത്രികനായ വര്‍ഷൻ (24) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമ്ബുഴ പഞ്ചായത്ത് ഓഫീസിനു സമീപം ബുധനാഴ്ച രാത്രി 10.30 നായിരുന്നു അപകടം.


കാറിന്‍റെ മുൻവശം പാടെ തകര്‍ന്നു. എയര്‍ ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ക്ക് അപകട തീവ്രത കുറഞ്ഞിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് വീതി കൂട്ടിയപ്പോള്‍ ഇലക്‌ട്രിക് പോസ്റ്റ് ഏകദേശം റോഡിന്‍റെ പകുതിയിലാ ണ് നില്‍ക്കുന്നത്.

 ഇവിടെ റോഡിന് വളവും കൂടിയുള്ളതിനാല്‍ അപകടം പതിവാണെന്ന് പരിസരവാസികള്‍ പറഞ്ഞു. പരാതികളെ തുടര്‍ന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടി തുടര്‍ന്നുകൊണ്ടിരിക്കയാണ്


Post a Comment

Previous Post Next Post