കക്കോടി പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞിട്ടില്ല

 




കോഴിക്കോട്  കക്കോടി: മാളിക്കടവ് പാലത്തിന് സമീപം മോരിക്കര കല്ലിൽകടവ് പത്തേങ്ങൽ താഴത്ത് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പുഴയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 


വിവരമറിഞ്ഞ് എലത്തൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഒരു യുവാവിന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

കറുത്ത പാൻ്റും തവിട്ടുനിറമുള്ള ഷർട്ടുമാണ് വേഷം.


മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നോ മരണകാരണമോ വ്യക്തമല്ല. 

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post