ബന്ധുവിട്ടിലെത്തിയ 15 കാരൻ കുറ്റ്യാടി ദേവർ കോവിൽ പുഴയിൽ വീണ് മരിച്ചു

 
 കോഴിക്കോട്  നാദാപുരം: ബന്ധുവീട്ടിലെത്തിയ 15 കാരൻ

പുഴയിൽ വീണു മരിച്ചു. കുറ്റ്യാടി നടുപ്പൊയിൽ

 സ്വദേശി മുഹമ്മദ് (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം.

കുറ്റ്യാടിയ്ക്ക് അടുത്ത് ദേവർകോവിൽ കിഴക്കോട്ടിൽ താഴെ പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിൽ അകപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

മൃതദേഹം അല്പസമയം മുൻപ് കുറ്റ്യാടി താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post