കാട്ടുപന്നി കുറുകെ ചാടി…സ്കൂട്ടർ മറിഞ്ഞു സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

 


പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങയിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു യാത്രക്കാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കർ നെച്ചി വീട്ടിൽ സൈനുദ്ദീനാണു (47) മരിച്ചത്. രാവിലെ

ആറുമണിയോടെ വേങ്ങ സിഎച്ച് ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം. സ്കൂട്ടറിൽനിന്നു വീണ സൈനുദ്ദീനെ നാട്ടുകാർ വട്ടമ്പലം സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്തു കാട്ടുപന്നി ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിൽ നിന്നു പന്നിയുടേതെന്നു കരുതുന്ന രോമം ലഭിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post