ഓട്ടോറിക്ഷ 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 6 പേര്‍ക്കു പരുക്ക്മൂന്നാര്‍: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് 4 അങ്കണവാടി ജീവനക്കാരടക്കം 6 പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം.

മറയൂര്‍ സ്വദേശികളായ പി.രാധിക (36), മാലതി (42), കുങ്കുമേശ്വരി (36), സിമി (42), ഓട്ടോ ഡ്രൈവര്‍ ജയപാല്‍ (42), ക്രിസ്റ്റി (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്.


ഗുരുതരമായി പരുക്കേറ്റ രാധികയെ കോലഞ്ചേഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ്

.കഴിഞ്ഞ ദിവസം രാവിലെ 9ന് രാജമലയ്ക്കു സമീപമുള്ള അഞ്ചാംമൈലില്‍ വച്ചാണ് അപകടമുണ്ടായത്. മൂന്നാര്‍ പഞ്ചായത്തില്‍ വച്ചു നടന്ന അങ്കണവാടി ജീവനക്കാരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മറയൂരില്‍നിന്നു വരുരുന്നതിനിടയിലാണ് കൊടുംവളവില്‍വച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ 20 അടി താഴ്ചയിലേക്കു മറിഞ്ഞത്.

Post a Comment

Previous Post Next Post