സ്വകാര്യബസ് ബൈക്കില്‍ ഇടിച്ച്‌ യാത്രക്കാരന് പരിക്ക്ഇടുക്കി  തൊടുപുഴ: സ്വകാര്യബസ് ഇടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ച കെഎസ്‌ആര്‍ടിസി സ്റ്റേഷൻ മാസ്റ്റര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.30ന് വെങ്ങല്ലൂര്‍ പള്ളിപ്പടിയില്‍ ഉണ്ടായ അപകടത്തില്‍ കുമാരമംഗലം സ്വദേശി എൻ.അഭിലാഷി(42)നാണ് തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് തട്ടി ബൈക്ക് ബസിനടിയില്‍പ്പെടുകയായിരുന്നു. 

അഭിലാഷിനെ ആദ്യം തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post