സ്വകാര്യ ബസ്സ് സ്കൂട്ടറിലിടിച്ച് പിഞ്ച് കുഞ്ഞുൾപ്പെടെ 3 പേർക്ക് പരിക്ക്തൃശ്ശൂർ  ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരായിരുന്ന ചളിങ്ങാട് സ്വദേശി കൊള്ളിക്കത്തറ സുൻതാസ്, മകൻ ഐവാൻഐറിക്ക് ഒരു വയസ്സ്) സുൻതാസിന്റെ സഹോദരി ശബാന എന്നിവർക്കാണ് പരിക്ക്. ഇവരെ കയ്പമംഗലം ഹാർട്ട്ബീറ്റ്സ് ആംബുലൻസ് പ്രവർതകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം, ഹൈവേയിൽ നിന്നും ചളിങ്ങാട് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ബസ്സിടിച്ച്. എറണാകുളത്ത് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന വലിയപറമ്പിൽ ബസ്സാണ് ഇടിച്ചത്, അപകടം കണ്ട് ഭയന്ന ബസ്സിലെ ജീവനക്കാർ ഇറങ്ങി മറ്റൊരു വാഹനത്തിൽ കയറി സ്ഥലം വിടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.

Post a Comment

Previous Post Next Post