ഗുഡ്സ്ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്ക്

 


തൃശ്ശൂർ  പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം കാണിവളവിൽ പെട്ടി ഓട്ടോ മറിഞ്ഞ് മത്സ്യത്തൊഴിലാളികളായ 4 പേർക്ക് പരിക്ക്. കയ്പമംഗലം കൂരിക്കുഴി സ്വദേശികളായ കിഴക്കേവളപ്പിൽ നിധിൻ, പോണത്ത് വിബീഷ്, ഇരിങ്ങതിരുത്തി ഭാസ്കരൻ, പറുപ്പന അഷറഫ് എന്നിവർക്കാണ് പരിക്ക്. ഇവരെ നെടുംപറമ്പിലെ ഫ്രണ്ട്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. കൂരിക്കുഴിൽ നിന്നും മീനുമായി അഴീക്കോട് പോയി മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

Post a Comment

Previous Post Next Post