ലിഫ്റ്റ് തകർന്ന് വീണ് 6 പേർക്ക് ദാരുണാന്ത്യം മഹാരാഷ്ട്രയിൽ ലിഫ്റ്റ് തകർന്ന് 6 മരണം. താനെ ജില്ലയിലെ ബൽകം മേഖലയിലാണ് ഇന്ന് വൈകുന്നേരം ദാരുണമായ സംഭവം നടന്നത്.


നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് ആറ് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

പ്രാഥമിക വിവരം അനുസരിച്ച് അടുത്തിടെ പൂർത്തിയാക്കിയ 40 നിലകളുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ വാട്ടർ പ്രൂഫിങ് പണികൾ നടന്നിരുന്നു. തുടർന്ന് ജോലി കഴിഞ്ഞു തൊഴിലാളികൾ ഇറങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Post a Comment

Previous Post Next Post