തിരുവനന്തപുരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.. 6 പേർക്ക് പരിക്ക്

 


തിരുവനന്തപുരം: വിതുര ചേന്നൻപാറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വിതുരയിൽ നിന്നും അമിത വേഗത്തിൽ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാർ എന്നിവയിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരുക്കേറ്റു. ജീപ്പിൽ ഉണ്ടായിരുന്നവർക്കും പിക് അപ്പ് വാഹനത്തിൽ ഉണ്ടായിരുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post